കോണ്‍ഗ്രസ്സില്‍ സംഘനൃത്തമാണ് ആവശ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുകയാണെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം | വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുതെന്ന് കെ മുരളീധരന്‍. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപോര് അദ്ദേഹം തള്ളി. കോണ്‍ഗ്രസ്സില്‍ സംഘനൃത്തമാണ് ആവശ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് ജയിക്കും എന്നതില്‍ സംശയമില്ല.

നിലവില്‍ അത്തരം ചര്‍ച്ചകളുടെ ആവശ്യകത ഇല്ല. യു ഡി എഫ് ജയിക്കും എന്നതില്‍ സംശയമില്ല. ഇപ്പോള്‍ ഒച്ച വെച്ചിട്ട് ഒരു കാര്യവുമില്ല. വേണ്ട കാര്യങ്ങള്‍ വേണ്ട സമയത്ത് നടന്നോളും. ഏതെങ്കിലും നേതാക്കളെ അനുകൂലിച്ച് ഇപ്പോള്‍ പോസ്റ്റിടുന്നത് ആര് ചെയ്താലും ശരിയല്ല.ഇതിനൊക്കെ നടപടിക്രമങ്ങള്‍ ഉണ്ട്.ഫലം വന്നതിന് ശേഷം യോഗം ചേര്‍ന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക.ഹൈക്കമാന്‍ഡ് തന്നെ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കുമെന്നാണ് കരുതുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്

കേരളത്തില്‍ യു ഡി എഫ് തരംഗമാണെന്നും യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. പരസ്യ അഭിപ്രായപ്രകടനം ശരിയല്ല. അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടി വേദികളിലാണ്. ഉചിതമായ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. മുതിര്‍ന്ന നേതാക്കള്‍ മാതൃക കാണിക്കണം.

അഭിപ്രായം പറയേണ്ട സമയം ഇതല്ല

ചേരി തിരിഞ്ഞുള്ള പോര് നിര്‍ത്തണമെന്ന പറഞ്ഞ സണ്ണി ജോസഫ് അഭിപ്രായം പറയേണ്ട സമയം ഇതല്ലെന്നും ആവര്‍ത്തിച്ചു. കെ സിയെ പിന്തുണച്ചുള്ള നീക്കത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പരസ്യ പ്രതികരണം പാടില്ലെന്ന് ദീപ ദാസ് മുന്‍ഷി നിര്‍ദേശം നല്‍കി എന്നും അദ്ദേഹം വെളിപ്പെടുത്തി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →