റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊവിഡ്

May 5, 2020 - 10:33 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധ മൂന്നു പേര്‍ക്ക് സ്ഥിരീകരിച്ചു. ആര്‍ക്കും രോഗ മുക്തിയില്ല. മൂന്നു പേരും വയനാട് സ്വദേശികളാണ്.

ചെന്നൈയില്‍ പോയി വന്ന് ഡ്രൈവര്‍ക്ക് മെയ് 3നു വൈറസ്ബാധ കണ്ടെത്തി. ഇതിനു പിന്നാലെ ക്ലീനറെ പരിശോധനക്കു വിധേയമാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ഈ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും വണ്ടിയുടെ ക്ലീനറുടെ മകനുമാണെന്ന് മുഖ്യമന്ത്രി കൊവിഡ് അവലോക യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

502 പേര്‍ക്ക് രോഗംകണ്ടെത്തിയവരില്‍ ഇപ്പോള്‍ ആശുപത്രിയില്‍ 37 പേരാണ് ചികിത്സയില്‍ ഉള്ളത്. ആകെ സംസ്ഥാനത്ത് 21342 നിരീക്ഷണത്തിലുള്ളവരില്‍ വീടുകളില്‍ 21034 പേരും ആശുപത്രിയില്‍ 308 പേരുമാണ് ഉള്ളത്. ഇന്ന് 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 1024 ടെസ്റ്റുകള്‍ നടത്തുകയും ചെയ്തു. 33700 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 33265 എണ്ണം നെഗറ്റീവ് ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *