കോവിഡ്: മഹാരാഷ്ട്രയിൽ പ്ലാസ്മ തെറാപ്പി നടത്താൻ ഐസിഎംആർ അനുമതി നൽകി

മുംബൈ ഏപ്രിൽ 23: കൊവിഡ് വ്യാപനം പിടിമുറുക്കുന്ന മഹാരാഷ്ട്രയില്‍ പ്ലാസ്‌മാ തെറാപ്പി നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഐ.സി.എം.ആര്‍ അനുമതി നല്‍കി. 431 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 5652 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. സംസ്ഥാനത്ത് 269 പേര്‍ രോഗം ബാധിച്ച്‌ ഇതുവരെ മരിച്ചെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

മഹാരാഷ്ട്രയിലെ മന്ത്രിസഭാംഗമായ ജിതേന്ദ്ര അവാഡിനെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം