രാഷ്ട്രപതിഭവനിലെ ശുചീകരണ തൊഴിലാളിക്ക് കോവിഡ്

ന്യൂഡൽഹി ഏപ്രിൽ 21: ശുചീകരണ തൊഴിലാളിക്ക് കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെ നൂറോളം പേരെ നിരീക്ഷണത്തിലാക്കി. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ശുചീകരണ തൊഴിലാളിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും കുടുംബത്തോടുമാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം ശുചീകരണ തൊഴിലാളികള്‍ക്കൊഴികെ മറ്റ് ജോലിക്കാരുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവ് ആണ്. 2000 പേര്‍ക്കാണ് ഇതുവരെ ഡല്‍ഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 18000 കടന്നു. ഇന്ന് രാവിലെ സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 18601 കൊറോണ രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 590 പേര്‍ കൊറോണ ബാധിച്ച്‌ മരിച്ചു. 3252 പേര്‍രോഗം ഭേദമായി ആശുപത്രി വിട്ടു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →