ന്യൂജഴ്സി ഏപ്രിൽ 21: ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയോടെ യുഎസ് ക്രൂഡ് ഓയില്‍ മാര്‍ക്കറ്റ് തിങ്കളാഴ്ച കൂപ്പുകുത്തി. കൊറോണ വൈറസ് മൂലം രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ ഗണ്യമായി കുറഞ്ഞതാണ് ഓയില്‍ വില കുത്തനെ താഴാന്‍ കാരണം.
ക്രൂഡ് ഓയില്‍ വില ബാരലിന് പൂജ്യം ഡോളര്‍ എന്ന നിലയ്ക്കു തകര്‍ന്ന എണ്ണ വിപണി കരകയറാന്‍ പറ്റാത്ത അവസ്ഥയില്‍ തുടരുകയായിരുന്നു. ഒരുഘട്ടത്തില്‍ -1.43 ഡോളര്‍ എന്ന നിലയ്ക്കു വരെ കൂപ്പുകുത്തിയിരുന്നു.
കോറോണ വൈറസ് വ്യാപനം മൂലം സാമ്പത്തിക മേഖല പൂര്‍ണമായും സ്തംഭിച്ചപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ ഓട്ടം നിര്‍ത്തിയതും വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കുകയും ചെയ്തതോടെ രാജ്യത്തെ എണ്ണ ഉത്പാദകര്‍ നിര്‍മിക്കുന്ന ക്രൂഡ് ഓയില്‍ ശേഖരിച്ചു വയ്ക്കാന്‍ പറ്റാത്തതിലധികമായി.