റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുബായ് അൽറാസിൽ ഇന്ന് മുതൽ പ്രവേശനവിലക്ക്

March 31, 2020 - 9:44 am

യുഎഇ മാർച്ച്‌ 31: ദുബൈ ദേരയിലെ അൽറാസ് മേഖലയിലേക്ക് ഇന്ന് മുതൽ രണ്ടാഴ്ച പ്രവേശന വിലക്ക്. ഈ മേഖലയിൽ താമസിക്കുന്നവർക്ക് അവശ്യ സാധനങ്ങൾ ദുബൈ ഹെൽത്ത് അതോറിറ്റി എത്തിച്ച് നൽകും. മറ്റിടങ്ങളിലുള്ളവർക്ക് ഇങ്ങോട്ട് പ്രവേശനമുണ്ടാവില്ല. മേഖലയിലേക്കുള്ള റോഡുകളും സിഗ്നലുകളും ഇന്ന് മുതൽ അടക്കും. ഇവിടെയുള്ള മെട്രോ സ്റ്റേഷനുകളായ അൽറാസ്, പാം ദേര, ബനിയാസ് സ്ക്വയർ മെട്രോ സ്റ്റേഷനുകളും രണ്ടാഴ്ച അടച്ചിടുമെന്ന് ആർ ടി എ അറിയിച്ചു. അൽറാസിലും പരിസരത്തും അണുനശികരണ പ്രവർത്തനം ഊർജിതമാക്കാനാണ് നടപടിയെന്ന് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. ഈസ്റ്റേഷനുകളിൽ നിർത്താതെ മെട്രോ ട്രെയിനുകൾ സർവീസ് നടത്തും. ദേര ഗോൾഡ്​ സൂഖ്​, ​ മ്യൂസിയങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന പ്രദേശമാണ്​ അൽ റാസ്​.


‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *