കോവിഡ് 19: 168 ട്രെയിനുകള്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കും

ന്യൂഡല്‍ഹി മാര്‍ച്ച് 19: കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇതുവരെ 168 ട്രെയിനുകളാണ് സര്‍വ്വീസ് റദ്ദാക്കിയത്. റദ്ദാക്കിയ തീവണ്ടികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന എല്ലാവര്‍ക്കും പണം തിരികെ നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. സാധാരണ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന പണം പോലും യാത്രക്കാരില്‍ നിന്ന് വാങ്ങില്ലെന്നും ഇതുമൂലമുണ്ടാകുന്ന 450 കോടി രൂപയുടെ നഷ്ടം നേരിടാന്‍ തയ്യാറാണെന്നും റെയില്‍വേ അറിയിച്ചു. ഇന്ന് മാത്രം റദ്ദാക്കിയത് 84 ട്രെയിനുകളാണ്. മാര്‍ച്ച് 31 വരെയുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്.

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് എന്നിവയും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുള്ള നാല് സ്പെഷ്യല്‍ ട്രെയിനുകള്‍ ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം