നിര്‍ഭയ കേസ്: മുകേഷ് സിങ്ങിന്റെ ഹര്‍ജി കോടതി തള്ളി

ന്യൂഡല്‍ഹി മാര്‍ച്ച് 19: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ്ങിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേയാണ് വിചാരണ അസാധുവാക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്. പുതിയ റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അക്ഷയ് സിങ്ങിന്റെയും പവന്‍ ഗുപ്തയുടെയും രണ്ടാം ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയതിനാല്‍ പ്രതികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ ഒന്നും ഇനി ബാക്കിയില്ലായെന്നും വധശിക്ഷ വെള്ളിയാഴ്ച തന്നെ നടപ്പാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

കേസിലെ നാലുപ്രതികളുടെ വധശിക്ഷ നേരത്തെ ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വധശിക്ഷ നടപ്പാക്കാനായി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ നിലനിന്നിരുന്നതിനാല്‍ ഇതെല്ലാം റദ്ദാക്കി. തുടര്‍ന്നാണ് കേസിലെ പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് സിങ് എന്നിവരെ മാര്‍ച്ച് 20ന് രാവിലെ 5.30ന് തൂക്കിലേറ്റാന്‍ പട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്.

Share
അഭിപ്രായം എഴുതാം