കൊറോണ വൈറസിന്റെ ആദ്യ പോസിറ്റീവ് കേസ് ഗോവയിൽ സ്ഥിരീകരിച്ചു

പനജി മാർച്ച് 18: ഗോവയിൽ കൊറോണ വൈറസിന്റെ ആദ്യ പോസിറ്റീവ് കേസ് ബുധനാഴ്ച ഗോവയിൽ കണ്ടെത്തി. സംസ്ഥാനത്ത് കൊറോണ വൈറസിന്റെ ആദ്യ പോസിറ്റീവ് കേസ് ആണെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. ആവശ്യമായ എല്ലാ മുൻകരുതലുകളും ഗോവ സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു നോർവീജിയൻ പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. 2020 ഫെബ്രുവരി 20ന് ഗോവയിൽ എത്തി. മാർച്ച് 10ന് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു. ഗോവ മെഡിക്കൽ കോളേജ് (ജിഎംസി), ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ഇയാൾ. ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും റാണെ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →