കോഴിക്കോട് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കോഴിക്കോട് മാര്‍ച്ച് 18: കോഴിക്കോട് ജില്ലയില്‍ മാര്‍ച്ച് 18, 19 തീയതികളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനില സാധാരണ നിലയില്‍ നിന്നും 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗം. ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

കോഴിക്കോട് ജില്ലയില്‍ നിലവില്‍ പുറംജോലികളില്‍ ഏര്‍പ്പെടുന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, പൊതുമരാമത്ത് ജോലിക്കാര്‍, കര്‍ഷക തൊഴിലാളികള്‍, ട്രാഫിക് പോലീസ്, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ തുടങ്ങിയവര്‍ വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കി വൈകിട്ട് 4 മണിവരെയെങ്കിലും തണലിലേക്ക് മാറണം. ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യണം.പകല്‍ 11 മുതല്‍ 4 വരെയുള്ള സമയത്ത് നേരിട്ട് സൂര്യാതാപം ശരീരത്തിലേല്‍ക്കുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല.

Share
അഭിപ്രായം എഴുതാം