ചെന്നൈ മാര്‍ച്ച് 18: രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചു. നീലഗിരിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും മാമല്ലപുരവുമെല്ലാം അടച്ചിട്ടതായി അധികൃതര്‍ വ്യക്തമാക്കി. ഊട്ടിയില്‍ നിന്നും 24 മണിക്കൂറിനകം മടങ്ങാന്‍ സഞ്ചാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഊട്ടിയിലെ റിസോര്‍ട്ടുകളിലും ഹോട്ടലിലും കഴിയുന്ന ടൂറിസ്റ്റുകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പശ്ചിമഘട്ട മേഖലയിലെ ജില്ലയിലേക്ക് പ്രവേശിക്കുന്നവരെ എട്ട് ചെക്ക് പോസ്റ്റുകളില്‍ നിന്നായി പരിശോധിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഇന്നസെന്‍റ് ദിവ്യ വ്യക്തമാക്കി. ടൂറിസ്റ്റ് കേന്ദ്രമായ കൊടൈക്കനാലില്‍ സന്ദര്‍ശകര്‍ക്ക് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.



