കോവിഡ് 19: മൂന്നാര്‍ ടീകൗണ്ടി ഹോട്ടല്‍ മാനേജരുടെ വീഴ്ച, നടപടിക്ക് ശുപാര്‍ശ

ഇടുക്കി മാര്‍ച്ച് 16: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് മൂന്നാര്‍ കെടിഡിസി ടീകൗണ്ടി ഹോട്ടല്‍ മാനേജറുടെ വീഴ്ച ശരിവച്ച് ഇടുക്കി ജില്ലാ കളക്ടര്‍. ടൂറിസം സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മാനേജര്‍ക്കെതിരെ വിമര്‍ശനം. മാനേജര്‍ക്ക് എതിരെ നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഹോട്ടല്‍ അധികൃതര്‍ വരുത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തല്‍. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പാലിച്ചില്ല.

നിരീക്ഷണത്തിലുള്ള വിദേശ വിനോദസഞ്ചാരിയുടെ യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാല്‍ ബ്രിട്ടീഷ് പൗരന് മൂന്നാര്‍ വിടുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. 14 ദിവസം നിരീക്ഷണത്തിലിരിക്കണമെന്ന നിര്‍ദ്ദേശവും ലംഘിച്ചു. മാര്‍ച്ച് 13നാണ് ആരോഗ്യ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്.

Share
അഭിപ്രായം എഴുതാം