റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19: ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

March 11, 2020 - 12:33 pm

ലണ്ടന്‍ മാര്‍ച്ച് 11: ബ്രിട്ടീഷ് ആരോഗ്യമന്ത്രിയും കര്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുമായ നദീന്‍ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പില്‍ പുറംലോകത്തെ അറിയിച്ചത്. വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ് താനെന്നും അവര്‍ പറഞ്ഞു.

ബ്രിട്ടനില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തില്‍ സുപ്രധാന പങ്ക്വഹിച്ചയാളാണ് നദീന്‍ ഡോറിസ്. വൈറസ് ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് നിയമം. ഇത് സംബന്ധിച്ച രേഖകളില്‍ ഒപ്പുവെക്കുന്നതിനിടെ മന്ത്രി കുഴഞ്ഞുവീഴുകയായിരുന്നു. മന്ത്രിയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *