റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

March 10, 2020 - 12:48 pm

ന്യൂഡല്‍ഹി മാര്‍ച്ച് 10: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയ്ക്ക് സിന്ധ്യ രാജിക്കത്ത് അയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് സിന്ധ്യ രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് സിന്ധ്യ ട്വീറ്റ് ചെയ്തു. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിച്ച് രാജി സമര്‍പ്പിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

ജനങ്ങളെ സേവിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും കോണ്‍ഗ്രസിനുള്ളില്‍ നിന്ന് അത് സാധ്യമല്ലെന്നാണ് കരുതുന്നതെന്നും സിന്ധ്യ വ്യക്തമാക്കുന്നു. തനിക്കൊപ്പമുള്ളവരുടെ സ്വപ്ന സാക്ഷാത്കാരത്തിനായി പുതിയൊരു തുടക്കം അനിവാര്യമാണെന്നും സിന്ധ്യ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *