ജ്യോതിരാദിത്യ സിന്ധ്യക്കെതിരെയുള്ള ഭൂമി കുംഭകോണ കേസ് പുനരന്വേഷിക്കുന്നു

March 13, 2020

ഭോപ്പാല്‍ മാര്‍ച്ച് 13: ജ്യോതിരാദിത്യ സിന്ധ്യക്കും കുടുംബത്തിനുമെതിരെയുള്ള ഭൂമി കുംഭകോണ പരാതിയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പുനരന്വേഷണം നടത്താനൊരുങ്ങുന്നു. മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് (ഇഒഡബ്യൂ) കേസ് പുനരന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമി വില്‍പ്പനയ്ക്കായി വ്യാജരേഖ തയ്യാറാക്കിയെന്നാണ് ആരോപണം. സുരേന്ദ്ര ശ്രീവാസ്തവ എന്നയാളാണ് പരാതിക്കാരന്‍. …

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു

March 11, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 11: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയില്‍ നിന്നും സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചു. സിന്ധ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് നഡ്ഡ …

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

March 10, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 10: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയ്ക്ക് സിന്ധ്യ രാജിക്കത്ത് അയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് സിന്ധ്യ രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് സിന്ധ്യ ട്വീറ്റ് ചെയ്തു. 18 വര്‍ഷത്തെ …

കോണ്‍ഗ്രസ് വിമത നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്

March 10, 2020

ഭോപ്പാല്‍ മാര്‍ച്ച് 10: കോണ്‍ഗ്രസ് വിമത നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വിമത എംഎല്‍എമാരുമായി സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സിന്ധ്യ കഴിഞ്ഞ ദിവസം രാത്രി കൂടിക്കാഴ്ച നടത്തി. മധ്യപ്രദേശില്‍ പ്രതിസന്ധി ഉടലെടുത്തതിന്ശേഷം …

ട്വിറ്ററില്‍ നിന്ന് ‘കോണ്‍ഗ്രസ്സ് ബന്ധം’ നീക്കി ജോതിരാദിത്യ സിന്ധ്യ

November 25, 2019

ഭോപ്പാല്‍ നവംബര്‍ 25: മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ജോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ ബയോ വെട്ടിച്ചുരുക്കി. മുന്‍ എംപി, യുപിഎ സര്‍ക്കാരിലെ മുന്‍ മന്ത്രി തുടങ്ങിയ വിവരങ്ങള്‍ നീക്കി പൊതുജനസേവകനെന്നും ക്രിക്കറ്റ് ഭ്രാന്തനെന്നും മാത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ കൊടുത്തിരിക്കുന്നത്. …