റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ സ്ഫോടനത്തില്‍ സ്ത്രീക്ക് പരിക്ക്

March 6, 2020 - 4:25 pm

കണ്ണൂര്‍ മാര്‍ച്ച് 6: കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ സ്ത്രീക്ക് പരിക്ക്. മുഴക്കുന്ന് മാമ്പറത്ത് ഓമന ദയാനന്ദനാണ് പരിക്കേറ്റത്. ഇവരെ ഇരട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സ്ഫോടനമുണ്ടായത്. നാടന്‍ ബോംബ് പൊട്ടുകയായിരുന്നു.

മുഴക്കുന്ന് പഞ്ചായത്തില്‍ മാമ്പുറത്താണ് സ്ഫോടനമുണ്ടായത്. ഓമനയ്ക്കൊപ്പം ജോലിയെടുത്തിരുന്ന മറ്റു സ്ത്രീകള്‍ക്കും നിസാര പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *