കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ സ്ഫോടനത്തില്‍ സ്ത്രീക്ക് പരിക്ക്

March 6, 2020

കണ്ണൂര്‍ മാര്‍ച്ച് 6: കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ സ്ത്രീക്ക് പരിക്ക്. മുഴക്കുന്ന് മാമ്പറത്ത് ഓമന ദയാനന്ദനാണ് പരിക്കേറ്റത്. ഇവരെ ഇരട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സ്ഫോടനമുണ്ടായത്. നാടന്‍ ബോംബ് പൊട്ടുകയായിരുന്നു. മുഴക്കുന്ന് പഞ്ചായത്തില്‍ മാമ്പുറത്താണ് സ്ഫോടനമുണ്ടായത്. …