തൃശൂര്‍ ഫെബ്രുവരി 29: തൃശൂര്‍ വലപ്പാട് ദേശീയപാതയില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. വലപ്പാട് സ്വകാര്യ അഗ്രോ ഫാമിലെ ജീവനക്കാരായ തമിഴ്നാട് സേലം സ്വദേശികളായ ഇളങ്കോവന്‍ (40), ഭാര്യ രമ്യ (35) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്.
കര്‍ണാടകയില്‍ കൊച്ചിയിലേക്ക് സവാള കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നു. വലപ്പാട് പോലീസ് ലോറി കസ്റ്റഡിയിലെടുത്തു. സൈക്കിളില്‍ ഇടിച്ചശേഷമാണ് ലോറി ബൈക്കിലിടിച്ചത്. സൈക്കിള്‍ യാത്രികനായ ബംഗാളി സ്വദേശി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.



