റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി ഫെബ്രുവരി 19: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്‌രിവാള്‍ അമിത് ഷായെ കണ്ടത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്ശേഷം ഇത് ആദ്യമായാണ് ഇരുവരും നേരില്‍ കാണുന്നത്.

ഡല്‍ഹിയുടെ വികസനത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ഇരുവരും തീരുമാനിച്ചതായി കെജ്‌രിവാള്‍ സന്ദര്‍ശനത്തിന്ശേഷം പ്രതികരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചെന്നും ഡല്‍ഹിയുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ 16നാണ് ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കഴിഞ്ഞ മന്ത്രിസഭയില്‍ ജലവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന കെജ്‌രിവാളിന് ഇത്തവണ മറ്റ് വകുപ്പുകളില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *