റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞ് ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരാകും

February 15, 2020 - 10:06 am

കൊച്ചി ഫെബ്രുവരി 15: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരാകും. തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ഈ കേസില്‍ ഇബ്രാഹിം കുഞ്ഞിനെ ഒരു പ്രാവശ്യം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പാലം നിര്‍മ്മാണത്തിന്റെ കരാര്‍ എടുത്ത കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നല്‍കിയതിന്റെ രേഖകള്‍ വിജിലന്‍സിന് ലഭിച്ചത്.

ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയതിന്ശേഷമുള്ള ചോദ്യം ചെയ്യലാണിത്. പലിശ ഇളവ് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടുവെന്ന് അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ മൊഴിയും ഇബ്രാഹിം കുഞ്ഞിനെ വെട്ടിലാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *