കെപിസിസി ഭാരവാഹി പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ സോണിയ ഗാന്ധിക്ക് പരാതി നല്‍കി ലതികാ സുഭാഷ്

ലതികാ സുഭാഷ്

കോട്ടയം ജനുവരി 27: കെപിസിസി ഭാരവാഹി പട്ടികയില്‍ ശക്തമായ അമര്‍ഷവുമായി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്. ജനറല്‍ സെക്രട്ടറിമാരില്‍ ഒരു വനിതയ്ക്ക് മാത്രമാണ് ഇടം നേടാനായത്. ഇത് പ്രതിഷേധാര്‍ഹമാണെന്ന് ലതികാ സുഭാഷ് പറഞ്ഞു. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇനി പ്രഖ്യാപിക്കാനിരിക്കുന്ന സ്ഥാനങ്ങളിലേക്ക് വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം വേണം. ഭാരവാഹി പട്ടികയില്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ നേതൃത്വം തയ്യാറാകണമെന്നും ലതികാ സുഭാഷ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം