റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാമ്പത്തിക പ്രതിസന്ധി: എയര്‍ ഇന്ത്യയെ വില്‍പ്പനക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍

January 27, 2020 - 10:58 am

ന്യൂഡല്‍ഹി ജനുവരി 27: എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സ്വകാര്യവത്കരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും സര്‍ക്കാര്‍ പറയുന്നു. താല്‍പര്യമുള്ളവര്‍ സമ്മതപത്രം നല്‍കണം. മാര്‍ച്ച് 17നാണ് അവസാന തീയതി.

2018ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്. ഇത്തവണയും ആരും ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ട് വന്നില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

പ്രതിദിനം 26 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. ഏകദേശം 23,000 കോടി രൂപയുടെ കടബാധ്യതയുണ്ട്. ഓഹരി വാങ്ങുന്നവര്‍ കടബാധ്യതകള്‍ പൂര്‍ണ്ണമായും ഏറ്റെടുക്കേണ്ടി വരും. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ പങ്കാളികളുമായി ചേര്‍ന്നു മാത്രമേ കമ്പനി വാങ്ങാനാവൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *