കളിയിക്കാവിള എസ്ഐയുടെ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തി

കൊച്ചി ജനുവരി 23: കളിയിക്കാവിള പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി. തെളിവെടുപ്പിനിടെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്‌ സമീപത്തെ ഓടയില്‍ നിന്നാണ് തോക്ക് കണ്ടെടുത്തത്. കേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിനേയും തൗഫീക്കിനേയും എത്തിച്ചാണ് പോലീസ് ഇവിടെ തെളിവെടുപ്പ് നടത്തിയത്.

പ്രതികളില്‍ നിന്ന് ലഭിച്ച മൊഴി അനുസരിച്ചാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഒരു പിസ്റ്റളാണ് കണ്ടെത്തിയത്. ഇത് കൃത്യത്തിന് ഉപയോഗിച്ചതാണോയെന്ന് പരിശോധിച്ച് വരികയാണ്. കേരള പോലീസിന്റേയും കോര്‍പ്പേറേഷന്‍ ജീവനക്കാരന്റേയും സഹായത്തോടെയാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →