മുംബൈ ജനുവരി 23: അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാലയെ റിമാന്‍ഡ് ചെയ്തു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വ്യാപാരിയെ കൊലപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് ഇജാസിനെ പോലീസ് ജനുവരി 9ന് അറസ്റ്റ് ചെയ്തത്. ജനുവരി 27 വരെയാണ് ഇജാസിനെ മുംബൈ മെട്രോ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
2016 നവംബറിലാണ് സംഭവം നടക്കുന്നത്. ജോഗാശ്വരിയിലെ വ്യാപാരിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും രണ്ട് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വ്യാപാരിയെ കൊല്ലാന്‍ ഇജാസും കൂട്ടരും തീരുമാനിക്കുകയായിരുന്നു.