പണിമുടക്കിനിടെ സമരാനുകൂലികള്‍ തടഞ്ഞതില്‍ പരാതിയില്ലെന്ന് നൊബേല്‍ ജേതാവ് ലെവിറ്റ്

മൈക്കല്‍ ലെവിറ്റ്

ആലപ്പുഴ ജനുവരി 9: ദേശീയ പണിമുടക്കിനിടെ സമരാനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ പരാതിയില്ലെന്ന് നൊബേല്‍ സമ്മാന ജേതാവ് മൈക്കല്‍ ലെവിറ്റ്. കേരളം മനോഹരമാണെന്നും വിവാദങ്ങളില്‍ താല്പര്യമില്ലെന്നും ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ കലക്ടര്‍ മൈക്കല്‍ ലെവിറ്റിനെ കണ്ട് ക്ഷമ പറഞ്ഞതിനുശേഷമാണ് ലെവിറ്റിന്‍റെ പ്രതികരണം. സംഭവത്തില്‍ സിഐടിയു പ്രവര്‍ത്തകരായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കുമരകം കാണുന്നതിനെത്തിയ ലെവിറ്റും ഭാര്യയും സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് സമരാനുകൂലികള്‍ തടഞ്ഞു.യാത്ര ചെയ്യാനാകില്ലെന്ന് അവര്‍ നിലപാടെടുത്തതോടെ രണ്ട് മണിക്കൂറോളം ഇവര്‍ കായലിന് നടുവില്‍ കുടുങ്ങി. വിനോദസഞ്ചാര മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുകയാണെന്ന സമരസമിതിയുടെ പ്രഖ്യാപനം അവഗണിച്ചാണ് സമരാനുകൂലികള്‍ ബോട്ട് തടഞ്ഞത്.

കെമിസ്ട്രിയില്‍ 2013ല്‍ നൊബേല്‍ സമ്മാനം നേടിയ ലിത്വാനിയന്‍ സ്വദേശിയാണ് മൈക്കല്‍ ലെവിറ്റ്.ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ അധ്യാപകനാണ്.

Share
അഭിപ്രായം എഴുതാം