കൊച്ചി ജനുവരി 3: പൗരത്വ നിയമ ഭേദഗതിയില്‍ സിപിഎമ്മുമായി സഹകരിച്ചുള്ള പ്രക്ഷോഭത്തിനില്ലെന്ന് യുഡിഎഫ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് പിന്തുടര്‍ന്ന് യുഡിഎഫ്. എല്‍ഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ലെന്നും സ്വന്തം നിലയില്‍ സമരപരിപാടികളുമായി പോകുമെന്നും മുന്നണി കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതിയില്‍ കേരളം ഒന്നാണെന്ന സന്ദേശം നല്‍കാനാണ് സംയുക്ത പ്രക്ഷോഭം നടത്തിയതെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.
Related Posts
None found



