തിരുവനന്തപുരം ജനുവരി 3: ലോക കേരള സഭയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. സഭയില്‍ എല്ലാവരും പങ്കെടുക്കണമായിരുന്നുവെന്നും പ്രവാസികളുടെ കാര്യത്തില്‍ കക്ഷിരാഷ്ട്രീയം പാടില്ലെന്നും പൂക്കുട്ടി അഭിപ്രായപ്പെട്ടു. നേരത്തെ വ്യവസായ പ്രമുഖന്‍ യൂസഫലിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ലോക കേരള സഭ ആര്‍ഭാടവും ധൂര്‍ത്തുമാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. എന്നാല്‍ പരിപാടിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെ പ്രവാസി കേരളീയരെ അണിനിരത്തിയുള്ള ലോക കേരള സഭയുടെ സമ്മേളനം തിരുവനന്തപുരത്ത് തുടരുകയാണ്.