ന്യൂഡല്‍ഹി ഡിസംബര്‍ 31: പുതിയ പാര്‍ലമെന്റ് കെട്ടിടവും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താമസിക്കാന്‍ പുതിയ വസതിയും വരുന്നു. സെന്‍ട്രല്‍ വിസ്റ്റയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് എതിര്‍വശമായി പുതിയ വസതി പണിയാനാണ് നീക്കം. ശാസ്ത്രി ഭവന്‍, നിര്‍മാണ്‍ ഭവന്‍, റെയില്‍ ഭവന്‍, വായു ഭവന്‍ തുടങ്ങിയ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയാകും മോദിക്കുള്ള പുതിയ വസതി നിര്‍മ്മിക്കുക. പൈതൃക സ്വഭാവമുള്ള കെട്ടിടങ്ങള്‍ നിലനിര്‍ത്തും.
2022 ഓടെ ത്രികോണാകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും. 900 മുതല്‍ 1000 പേര്‍ക്കിരിക്കാവുന്ന ലോക്സഭയാകും കെട്ടിടത്തിലുണ്ടാകുക.



