റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയില്‍

December 31, 2019 - 9:42 am

തിരുവനന്തപുരം ഡിസംബര്‍ 31: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം ഉള്‍പ്പടെ പാസാക്കാനായി ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ നിയമനിര്‍മ്മാണസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്.

പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. രണ്ടുമണിക്കൂര്‍ ചര്‍ച്ചയ്ക്ക്ശേഷം പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കും. വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷവും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമേയം ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ സഭയില്‍ എതിര്‍ത്തു. പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് ഒ രാജഗോപാല്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *