മീററ്റ് ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് തടഞ്ഞു. മീററ്റിലേക്ക് കടക്കാന്‍ ഇരുവരെയും അനുവദിക്കില്ലെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ നിലപാട്. റോഡ് മാര്‍ഗ്ഗമാണ് ഇരുവരും മീററ്റിലേക്ക് പോയത്.
മേഖലയില്‍ പ്രശ്ന സാധ്യത നിലവിലുണ്ടെന്നും അങ്ങോട്ട് പോകാന്‍ കഴിയില്ലെന്നുമായിരുന്നു പോലീസിന്റെ നിലപാട്. സന്ദര്‍ശന അനുമതി ഇല്ലെന്ന് എഴുതി നല്‍കിയ ശേഷമാണ് വാഹനങ്ങള്‍ തിരിച്ചയച്ചത്.