പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചു

കോഴിക്കോട് ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനം. തലയ്ക്ക് മാരകമായി മുറിവേല്‍പ്പിച്ചിട്ടും പ്രതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പ് മാത്രമാണ് ചുമത്തിയതെന്ന ആക്ഷേപമുണ്ട്. കോഴിക്കോട് നാദാപുരത്താണ് തൊഴിലാളികള്‍ക്കെതിരെ ആക്രമണം ഉണ്ടായത്.

ഞായറാഴ്ച വൈകിട്ടാണ് ഇരുന്നൂറിലേറെ ഇതര സംസ്ഥാന തൊഴിലാളികള്‍ കല്ലാച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. രാത്രി തിരികെ താമസ സ്ഥലത്തെത്തിയപ്പോഴാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എന്നിട്ടും വധശ്രമത്തിന് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യമുയരുന്നത്. കണ്ടാലറിയുന്ന നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്ന് നാദാപുരത്ത് നിന്നും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് പോവുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →