റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പൂരില്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തി

December 12, 2019 - 10:45 am

ന്യൂഡല്‍ഹി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം കുറയ്ക്കുന്നതിന്റെ ഭാഗമായി മണിപ്പൂരിലും ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവില്‍ ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ലോക്സഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസ്ഥാനത്ത് ഐഎല്‍പി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.

ഐഎല്‍പി ബാധകമായ സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഉള്ളവര്‍ക്കും പ്രത്യേകാനുമതി ആവശ്യമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗമേഖലകളില്‍ പുറമേ നിന്നുള്ളവരുടെ കടന്നുകയറ്റം തടയാനും അവരുടെ സാംസ്കാരികത്തനിമ നിലനിര്‍ത്താനുമായാണ് ഈ നിബന്ധന കൊണ്ടുവന്നത്. അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം, തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു ഇതുവരെ പെര്‍മിറ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *