അയോദ്ധ്യ വിധി: പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 12: അയോദ്ധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ചേമ്പറില്‍ ഉച്ചക്ക് ഹര്‍ജി പരിഗണിക്കും. അയോദ്ധ്യ വിധിയില്‍ ഗുരുതര പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദഗ്ധരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

വിശ്വഹിന്ദ് പരിഷത്ത്, ജംയത്തുല്‍ ഉലുമ ഇ ഹിന്ദ് എന്നിവരുടെ ഹര്‍ജികളുമുണ്ട്. ഇത്തരത്തിലുള്ള ഇരുപതോളം ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →