റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്നാട്ടില്‍ ശക്തമായ മഴ: 15 മരണം

December 2, 2019 - 10:01 am

ചെന്നൈ ഡിസംബര്‍ 2: തമിഴ്നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്ന് മേട്ടുപ്പാളയത്ത് നാടൂര്‍ ഗ്രാമത്തില്‍ വീടുകള്‍ ഇടിഞ്ഞ് 15 മരണം. 7 സ്ത്രീകളും 2 കുട്ടികളുമടക്കം 15 പേരാണ് മരിച്ചത്. അവശിഷ്ടങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

രാമനാഥപുരം, തിരുനല്‍വേലി, തൂത്തുക്കുടി, വെല്ലൂര്‍, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിരുവള്ളൂര്‍, കാഞ്ചീപുരം, പുതുച്ചേരി, തൂത്തുക്കുടി എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കടലൂര്‍ ജില്ലകളില്‍ നൂറു കണക്കിന് പേരെ താല്‍ക്കാലിക ക്യാംപുകളിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *