പ്രിയങ്കയും രാഹുലും തീഹാര്‍ ജയിലിലെത്തി ചിദംബരത്തെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി നവംബര്‍ 27: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തീഹാര്‍ ജയിലില്‍ കഴിയുന്ന പി ചിദംബരത്തെ സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ തീഹാര്‍ ജയിലിലെത്തി ഇരുവരും ചിദംബരത്തെ സന്ദര്‍ശിച്ചു.

ഐഎന്‍എക്സ് മീഡിയ കേസില്‍ പ്രതിയായ ചിദംബരത്തിന്റെ ജാമ്യാപേക്ഷ ന്യൂഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. കോടതി ഇന്ന് കേസ് പരിഗണിക്കുമെന്നാണ് സൂചന. സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം സെപ്റ്റംബര്‍ 5 മുതല്‍ ജയിലില്‍ കസ്റ്റഡിയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →