പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക

December 30, 2019

ലഖ്നൗ ഡിസംബര്‍ 30: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. യുപി പോലീസിന്റെ നടപടിയെ ന്യായീകരിക്കാന്‍ ആകില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സന്യാസി വേഷം ചേരില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. …

പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെയും രാഹുലിനെയും തടഞ്ഞ് യുപി പോലീസ്

December 24, 2019

മീററ്റ് ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് തടഞ്ഞു. മീററ്റിലേക്ക് കടക്കാന്‍ ഇരുവരെയും അനുവദിക്കില്ലെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ നിലപാട്. റോഡ് മാര്‍ഗ്ഗമാണ് ഇരുവരും മീററ്റിലേക്ക് …

‘ഇന്ത്യ ബച്ചാവോ റാലി’യില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

December 14, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 14: കേന്ദ്ര സര്‍ക്കാരിനെതിരെ ഐക്യത്തോടെ നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇത് ചെയ്തില്ലെങ്കില്‍ അംബേദ്ക്കര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ ഭരണഘടന തകര്‍ത്തെറിയപ്പെടുമെന്നും പ്രിയങ്ക പറഞ്ഞു. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ഇന്ത്യ ബച്ചാവോ റാലി’യില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. …

പ്രിയങ്കയും രാഹുലും തീഹാര്‍ ജയിലിലെത്തി ചിദംബരത്തെ സന്ദര്‍ശിച്ചു

November 27, 2019

ന്യൂഡല്‍ഹി നവംബര്‍ 27: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തീഹാര്‍ ജയിലില്‍ കഴിയുന്ന പി ചിദംബരത്തെ സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ തീഹാര്‍ ജയിലിലെത്തി ഇരുവരും ചിദംബരത്തെ സന്ദര്‍ശിച്ചു. ഐഎന്‍എക്സ് മീഡിയ കേസില്‍ പ്രതിയായ ചിദംബരത്തിന്റെ ജാമ്യാപേക്ഷ ന്യൂഡല്‍ഹി ഹൈക്കോടതി …

പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ഫോണ്‍ ചോര്‍ത്തല്‍, അന്വേഷണം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്

November 4, 2019

ന്യൂഡല്‍ഹി നവംബര്‍ 4: കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അടക്കം 121 ഇന്ത്യക്കാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ അന്വേഷണം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്സ്. ഇസ്രായേലിയന്‍ സ്പെവെയര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍, ആനന്ദ് ശര്‍മ്മ അധ്യക്ഷനായ ആഭ്യന്തര മന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റിയും ശശി …

യൂറോപ്യന്‍ എംപിമാരുടെ സംഘം കാശ്മീരിലെത്തി: പരിഹസിച്ച് പ്രിയങ്ക ഗാന്ധി

October 29, 2019

ശ്രീനഗര്‍ ഒക്ടോബര്‍ 29: യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളുടെ സംഘം ചൊവ്വാഴ്ച ജമ്മു കാശ്മീരിലെത്തി. കാശ്മീര്‍ പുനഃസംഘടനയ്ക്ക്ശേഷം ആദ്യമായാണ് ഒരു വിദേശപ്രതിനിധി സംഘം കാശ്മീരിലെത്തുന്നത്. സംഘം ജനപ്രതിനിധികളായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ എംപിമാര്‍ക്ക് വിലക്കുള്ളപ്പോള്‍ വിദേശസംഘത്തിന് സന്ദര്‍ശാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. …

കോമഡി സർക്കസ് നടത്തുകയല്ല, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുക എന്നതാണ് നിങ്ങളുടെ ജോലി: സർക്കാരിനെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക

October 19, 2019

ന്യൂഡൽഹി ഒക്ടോബർ 19: നൊബേൽ പുരസ്‌കാര ജേതാവായ അഭിജിത് ബാനെർജിയ്‌ക്കെതിരെ കേന്ദ്ര റെയിൽ‌വേ- വാണിജ്യമന്ത്രി പീയൂഷ് ഗോയൽ നടത്തിയ പരാമർശത്തിനു ആഞ്ഞടിച്ച്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോമഡി സർക്കസ് നടത്തുകയല്ല, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുക എന്നതാണ് നിങ്ങളുടെ ജോലി.- പ്രിയങ്ക …