തൊടുപുഴയില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം

തൊടുപുഴ നവംബര്‍ 21: തൊടുപുഴയിലെ ഈസ്റ്റേണ്‍ സുനിദ്രയുടെ കിടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ തീപിടുത്തമുണ്ടായത്. ഫാക്ടറിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. രണ്ടര മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയുടെ നാല് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കിയത്. രണ്ടായിരത്തോളം കിടക്കകള്‍ കത്തി നശിച്ചതായി കമ്പനി വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം