റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎസ്‌യു മാര്‍ച്ചിലെ സംഘര്‍ഷം: നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം

November 20, 2019 - 12:06 pm

തിരുവനന്തപുരം നവംബര്‍ 20: കേരള സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ സമരം ചെയ്ത ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളവരെ മര്‍ദ്ദിച്ച സംഭവത്തിലാണ് പ്രതിപക്ഷം നിയമസഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്. കെഎസ്യു മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് മര്‍ദ്ദനത്തില്‍ വിടി ബല്‍റാം എംഎല്‍എ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെയ്ക്കുകയും സ്പീക്കര്‍ ഇറങ്ങിപോകുകയും ചെയ്തു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം ക്യാമ്പിലേക്കാണ് പോലീസ് കൊണ്ടുപോയതെന്ന് എംഎല്‍എ ആരോപിച്ചു. സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസിലെ സിപിഎം അനുകൂലികളാണ് ഇന്നലത്തെ ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *