റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെനീസില്‍ പ്രളയം: 80 ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണെന്ന് റിപ്പോര്‍ട്ട്

November 14, 2019 - 1:17 pm

വെനീസ് നവംബര്‍ 14: ഇറ്റാലിയന്‍ നഗരമായ വെനീസില്‍ പ്രളയം. നഗരത്തിലെ 80 ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അമ്പതുകൊല്ലത്തിനിടയില്‍ സംഭവിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശക്തമായ വെള്ളപ്പൊക്കത്തില്‍ നഗരത്തിലെ പ്രധാന വിനോദ സഞ്ചാര ആകര്‍ഷണ സ്ഥലങ്ങളായ കൊട്ടാരങ്ങളും ഹോട്ടലുകളും വെള്ളത്തിലാണ്. നിരവധി ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. രണ്ട് മരണം ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജൂസെപ്പി കോണ്ടെ വെനീസ് സന്ദര്‍ശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *