പാലാരിവട്ടം പാലം അഴിമതികേസ് പുതിയ വഴിത്തിരിവിലേക്ക്

എറണാകുളം നവംബര്‍ 13: പാലാരിവട്ടം പാലം അഴിമതികേസില്‍ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ആര്‍ബിഡിസികെ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് സംഘം തീരുമാനിച്ചു.

പാലാരിവട്ടം പാലം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ അന്വേഷണ സംഘത്തലവന്‍ അശോക് കുമാറിനെ മാറ്റി പുതിയ സംഘം വന്നതോടെ അന്വേഷണം വീണ്ടും സജീവമായി. കരാറുകാരനുള്ള വായ്പ, ടെണ്ടര്‍ എന്നിവയിലാണ് പ്രധാനമായും ക്രമക്കേട് നടന്നതെന്ന് ആദ്യം കരുതിയെങ്കിലും ഭൂമി ഏറ്റെടുക്കലില്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അഴിമതി നടന്നതായി വിജിലന്‍സിന് തെളിവ് ലഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →