റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയോദ്ധ്യ കേസ്: എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രം

November 8, 2019 - 11:49 am

ന്യൂഡല്‍ഹി നവംബര്‍ 8: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു. അയോദ്ധ്യകേസില്‍ വിധി ഉടനെ തന്നെ പ്രസ്താവിക്കുമെന്നതിനാലാണ് നിര്‍ദ്ദേശം. ഉത്തര്‍പ്രദേശിലേക്ക് കൂടുതല്‍ സുരക്ഷാസേനയെ അയക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതി വിധി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംഘര്‍ങ്ങള്‍ തടയാന്‍ കര്‍ശന നിരീക്ഷണം വേണമെന്നും ആഭ്യന്തരമന്ത്രാലയം ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി സുരക്ഷാകാര്യങ്ങള്‍ നേരിട്ട് പരിശോധിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ജസ്റ്റിസിന്‍റെ ചേമ്പറില്‍ വെച്ച് യുപി ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തും. വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് വിധിക്ക് മുന്നോടിയായി സമ്പൂര്‍ണ്ണ മന്ത്രിസഭയോഗം വിളിച്ചു വരുത്തി മോദി മന്ത്രമാരോട് നിര്‍ദ്ദേശിച്ചിരുന്നു. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ മോദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *