ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

നരേന്ദ്രമോദി

ന്യൂഡൽഹി നവംബർ 8: ബ്രസീലില്‍ നടക്കാന്‍ പോകുന്ന ബ്രിക്സ് ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പങ്കെടുക്കും. പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 13, 14 തീയതികളിൽ ബ്രസീലിയയിൽ ഉണ്ടാകും. ഈ വർഷം ‘നൂതന ഭാവിയിലേക്കുള്ള സാമ്പത്തിക വളർച്ച’ എന്നതാണ് വിഷയം.

ഈ വർഷം ബ്രിക്സ് ഉച്ചകോടിയുടെ ആവേശകരമായ ഭാഗം മോദിയും ചൈനീസ് പ്രസിഡന്റ് ജിന്‍പിങ്ങും തമ്മിൽ ഔപചാരികവും അനൗ പചാരികവുമായ കൂടിക്കാഴ്ച സാധ്യമാകും എന്നതാണ്. കാരണം ചൈന ആരംഭിച്ച പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ‌സി‌ഇ‌പി) കരാറിൽ ചേരേണ്ടതില്ലെന്ന് പ്രധാനമന്ത്രി മോദിയുടെ സമീപകാല തീരുമാനത്തിന് ശേഷമാണ് ഇത്തരം ഇടപെടലുകൾ നടക്കുന്നത്. വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടി ഒരു പുതിയ “സുവർണ്ണ ദശകത്തിന്റെ” തുടക്കമാകുമെന്ന് ചൈനീസ് അധികൃതർ അറിയിച്ചു

” ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനു പുറമേ, പ്രധാനമന്ത്രി പ്രസിഡന്റ് ജെയർ ബോൾസോനാരോയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ബ്രസീൽ സന്ദർശനമാണിത്.

ഇത് ആറാം തവണയാണ് അദ്ദേഹം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. മോദിയുടെ ആദ്യത്തെ ബ്രിക്സ് ഉച്ചകോടി 2014 ൽ ബ്രസീലിലെ ഫോർട്ടാലെസയിലായിരുന്നു. പ്രധാനമന്ത്രിയോടൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവും ഉണ്ടാകും. സന്ദർശന വേളയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു വലിയ ബിസിനസ്സ് പ്രതിനിധി സംഘവും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Share
അഭിപ്രായം എഴുതാം