മുംബൈ ഒക്ടോബര്‍ 9: ജമ്മു കാശ്മീരനെ സംബന്ധിക്കുന്ന അനുച്ഛേദം 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് വേണമെന്ന് ശിവസേന ചൊവ്വാഴ്ച ആവശ്യപ്പെട്ടു. ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന ശിവസേന പ്രസിഡന്‍റ് ഉദ്ദവ് താക്കറെ സഖ്യകക്ഷിയായ ബിജെപി പ്രസിഡന്‍റ് അമിത് ഷായെ ശക്തമായ തീരുമാനമെടുത്തതിന് പ്രശംസിച്ചു. അന്തരിച്ച ബാലാസാഹേബ് താക്കറയുടെ സ്വപ്നം നിറവേറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിന്മക്കെതിരായുള്ള നന്മയുടെ വിജയമായാണ് ഈ ദിനം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ദിവസമാണ് രാമന്‍ രാവണനെ വധിച്ചത്. ഇതിനര്‍ത്ഥം രാമന്‍ നിലനില്‍ക്കുന്നുവെന്നാണ്. അത് കൊണ്ട് തന്നെ രാമന്‍റെ ജന്മസ്ഥലമായ അയോധ്യയില്‍ രാമക്ഷേത്രം വേണമെന്നത് ഞങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.



