ലഖ്നൗ ആഗസ്റ്റ് 28: ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ സ്റ്റേഷനില്‍ ലഖ്നൗ-കാന്‍പൂര്‍ മെമു ട്രെയിന്‍റെ നാല് കോച്ചുകള്‍ പാളം തെറ്റി. ബുധനാഴ്ച രാവിലെയാണ് സംഭവം. കാന്‍പൂര്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ ബുധനാഴ്ച നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സ്റ്റേഷന്‍ ചുമതലയുള്ള ഹിമാന്‍ഷു ശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിന്‍ മറ്റൊരു പാളത്തിലേക്ക് തിരിച്ചത് കാരണം വലിയൊരു അപകടം ഒഴിവായതായും ശേഖര്‍ പറഞ്ഞു.
സംഭവം അറിഞ്ഞയുടന്‍ തന്നെ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാഹചര്യം നിയന്ത്രിച്ചു. ട്രെയിന്‍ കോച്ചുകള്‍ പാളത്തില്‍ നിന്ന് നീക്കം ചെയ്ത് പാത പുനഃസ്ഥാപിച്ചെന്നും ശേഖര്‍ പറഞ്ഞു.

