റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി ആഗസ്റ്റ് 7: അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ മരണത്തില്‍ അനുശോചിച്ച് രാജ്യസഭയുടെ 29-ാമത് സമ്മേളനം ബുധനാഴ്ച തത്കാലത്തേക്ക് നിറുത്തിവെച്ചു. അന്തരിച്ച എല്ലാ നേതാക്കളോടുമുള്ള ആദരസൂചകമായി സഭ രണ്ട് മിനിറ്റ് മൗനമായി പ്രാര്‍ത്ഥിച്ചു.

സുപ്രീംകോടതിയുടെ ഭേദഗതി ബില്ലും സഭ പാസ്സാക്കി. സുഷമയുടെ വിയോഗത്തില്‍ ഉപരാഷ്ട്രപതി വെങ്കയ് നായിഡു ദുഃഖം രേഖപ്പെടുത്തി.

രാജ്യസഭയില്‍ മൂന്ന് തവണയും ലോക്സഭയില്‍ നാല് തവണയും അംഗമായിട്ടുണ്ട്. വാര്‍ത്ത വിതരണ പ്രക്ഷേപണം, വാര്‍ത്താ വിനിമയം, കുടുംബക്ഷേമം, പാര്‍ലമെന്‍ററി കാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദധാരിയായ സുഷമ പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്നു. 25-ാമത്തെ വയസ്സില്‍ വിധാന്‍ സഭയിലേക്ക് തെരഞ്ഞെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *