റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി പരോളിലിറങ്ങി

July 25, 2019 - 2:36 pm

ചെന്നൈ ജൂലൈ 25: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ ഏഴ് പേരിലൊരാളായ നളിനി (52) പരോളിലിറങ്ങി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. വ്യാഴാഴ്ചയാണ് വെല്ലൂര്‍ ജയിലില്‍ നിന്നും നളിനി പരോളിലിറങ്ങിയത്. മദ്രാസ് ഹൈക്കോടതിയാണ് ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും കാണാന്‍ പാടില്ലെന്ന കോടതിയുടെ കര്‍ശന വിലക്കുണ്ട്.

നളിനിയുടെ ഭര്‍ത്താവ് മുരുകനും ഇതേ ജയിലിലാണ്. ഇരുവരും 28 വര്‍ഷമായി ശിക്ഷ അനുഭവിക്കുകയാണ്. മകളെ പ്രസവിച്ചതും ജയിലിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *