റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്‍സിഎസ്ടി സംഘം ജൂലൈ 22ന് സോന്‍ഭദ്ര സന്ദര്‍ശിക്കും

July 20, 2019 - 12:21 pm

ലഖ്‌നൗ ജൂലൈ 20: പട്ടികവര്‍ഗ്ഗ നാഷണല്‍ കമ്മീഷന്‍ (എന്‍സിഎസ്ടി) ജൂലൈ 22ന് സോന്‍ഭദ്ര സന്ദര്‍ശിക്കുമെന്ന് അറിയിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തില്‍ പട്ടികവര്‍ഗ്ഗത്തില്‍പെട്ട പത്ത് പേരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലം ജൂലൈ 22ന് സന്ദര്‍ശിക്കുമെന്ന് എന്‍സിഎസ്ടി സംഘം ശനിയാഴ്ച അറിയിച്ചു.

സംഭവത്തിന്റെ കാര്യഗൗരവം മനസ്സിലാക്കി ചീഫ് സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍ പോലീസ്, ജില്ലാ വരണാധികാരി, സോന്‍ഭദ്ര ജില്ല എസ്പി തുടങ്ങിയവരോട് കൃത്യമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് അയക്കാന്‍ കമ്മീഷന്‍ നോട്ടീസ് അയച്ചു.

സംഭവസ്ഥലം സന്ദര്‍ശിക്കാനും, മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളെ സന്ദര്‍ശിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുമായും അധികൃതരുമായും യോഗം ചേരും.

എന്‍സിഎസ്ടി അധ്യക്ഷ ഡോ നന്ദ് കുമാര്‍ സായ്, അംഗമായ മായ ചിന്ദാം, അസി.ഡയറക്ടര്‍ എസ് കെ റാത്തോ, എന്നിവരാണ് സംഭവ സ്ഥലം സന്ദര്‍ശിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *