റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാതെ മടങ്ങി പോകില്ല; പ്രിയങ്ക ഗാന്ധി

July 20, 2019 - 11:52 am

മിര്‍സാപൂര്‍ ജൂലൈ 20: സോന്‍ഭദ്രയില്‍ ഭൂമിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ ഡല്‍ഹിയിലേക്ക് മടങ്ങിപോകില്ലായെന്ന് ശനിയാഴ്ച കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര പറഞ്ഞു. അക്രമത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനായി വെള്ളിയാഴ്ച സോന്‍ഭദ്രയിലേക്ക് പോകുന്ന വഴിമദ്ധ്യേയാണ് പ്രിയങ്കയെ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞത്.

”അവരുടെ ബന്ധുക്കളെ കാണാനാകില്ലെന്നും, ഞാന്‍ മടങ്ങി പോകണമെന്നും എഡിജി ബ്രിജി ഭൂഷണ്‍, വാരണാസി കമ്മീഷണര്‍ ദീപക് അഗര്‍വാള്‍, മിര്‍സാപൂര്‍ കമ്മീഷ്ണര്‍ എന്നിവര്‍ വഴി യുപി സര്‍ക്കാര്‍ പറഞ്ഞു. അവരെ കാണാതെ ഞാന്‍ തിരികെ പോകില്ലെന്ന് ഞാനും പറഞ്ഞു” – പ്രിയങ്ക പറഞ്ഞു.

സംസ്ഥാനത്ത് പല ഭാഗത്തും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിന് വേണ്ടി ധര്‍ണ്ണ ഇരുന്നു. ലഖ്‌നൗവില്‍ കോണ്‍ഗ്രസ്സ് നേതാക്കളായ ഹനുമാന്‍ ത്രിപാതിയും അമര്‍നാഥ് അഗര്‍വാളും രാത്രി മുഴുവന്‍ ധര്‍ണ്ണയിരുന്നു. അയോദ്ധ്യയിലും, സുല്‍ത്താന്‍പൂറിലും, കാന്‍പൂറിലും പ്രയാഗ്‌രാജിലും ധര്‍ണ്ണകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *