റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍ ജൂലൈ 11: ജൂലൈ 22ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാന്‍ പ്രസിഡന്‍റ് ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കും. ഭീകരാക്രമണത്തെ എതിര്‍ക്കുന്നതിനെപ്പറ്റിയും മറ്റ് പ്രശ്നങ്ങളെപ്പറ്റിയും ഇരുവരും ചര്‍ച്ച ചെയ്യും.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജൂലൈ 22ന് വൈറ്റ് ഹൗസിലേക്ക് ഡൊണാള്‍ഡ് ട്രംപ് ക്ഷണിക്കും. ഇരുരാജ്യങ്ങളിലും സമാധാനം, സാമ്പത്തിക സമൃദ്ധി, സ്ഥിരത എന്നിവ പരസ്പര സഹകരണത്തോടെ ശക്തിപ്പെടുത്താനാണ് ഈ സന്ദര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഭീകരാക്രമണത്തെ എതിര്‍ക്കുക, രാജ്യരക്ഷ, വാണിജ്യം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി സ്ഥാനത്തെത്തിയതിന് ശേഷമുള്ള ഖാന്‍റെ യുഎസ്സിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്. പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ സന്ദര്‍ശനം ഉറപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *