റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമേഠി ജൂലൈ 9: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച അമേഠി സന്ദര്‍ശിക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതിന്ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഒരു ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ രാഹുല്‍ പാര്‍ട്ടിപ്രവര്‍ത്തകരെ കണ്ട് തങ്ങളുടെ പരാജയത്തിന്‍റെ കാരണങ്ങള്‍ പരിശോധിക്കുമെന്നാണ് സൂചന.

വയനാട്ടില്‍ നിന്നുള്ള എംപിയും കോണ്‍ഗ്രസ്സ് നേതാവുമായ രാഹുല്‍ ഗൗരിഗഞ്ചിലുള്ള നിര്‍മ്മലാ ദേവീ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് വക്താവ് അനില്‍ സിങ് ചൊവ്വാഴ്ച അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ സംഭവിച്ച പരാജയത്തെപ്പറ്റി പരിശോധിക്കാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രതിനിധി കെഎല്‍ ശര്‍മ്മ, എഐസിസി സെക്രട്ടറി സുബൈര്‍ ഖാന്‍ എന്നിവരടങ്ങുന്ന രണ്ടംഗ സമിതിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടി നിയമിച്ചിരുന്നു.

സമാജ്വാദി പാര്‍ട്ടിയുടെയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും നിസ്സഹകരണ മനോഭാവമാണ് തോല്‍വിക്ക് കാരണമെന്നാണ് സമിതിയുടെ നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *